‘നാനേ വരുവേന്‍’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ നാനേ വരുവേനിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘പിഞ്ചു പിഞ്ചു മഴൈ’ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ധനുഷ്. ഇന്ദുജയാണ് ധനുഷിന്റെ നായിക. ധനുഷിന്റേതാണ് ചിത്രത്തിന്റെ കഥയും.
യുവ നടന്‍ അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം ‘പോയിന്റ് റേഞ്ചി’ന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സൈനു ചാവക്കാടന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘പോയിന്റ് റേഞ്ച്’. മിഥുന്‍ സുബ്രന്‍ എഴുതിയ കഥക്ക് തിരക്കഥ ഒരുക്കുന്നത് ബോണി അസ്സനാര്‍ ആണ്. ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിയാസ് ഖാന്‍, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ജോയി ജോണ്‍ ആന്റണി, ഷഫീക് റഹ്മാന്‍ ,ആരോള്‍ ഡാനിയേല്‍, അരിസ്റ്റോ സുരേഷ്, ചാര്‍മിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും.
4ജി സേവനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തുടങ്ങി പിന്നാലെ 5ജി സേവനങ്ങളും ലഭ്യമാക്കാന്‍ ഒരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. 2024 ഓടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. അതിനിടെയാണ് ബിഎസ്എന്‍എല്ലിന്റെ നീക്കം. 2023 ജനുവരിയോടെ തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയില്‍ 4ജി സേവനം ആരംഭിക്കാനാകുമെന്നാണ് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നത്. ജനുവരിയില്‍ 4ജിയിലേക്ക് മാറാന്‍ സാധിച്ചാല്‍ അതേ വര്‍ഷം ഓഗസ്റ്റില്‍ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 5ജി കോര്‍ സാങ്കേതിക വിദ്യ സി-ഡോട്ട് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ബീറ്റാ പരീക്ഷണം പൂര്‍ത്തിയാക്കി 2023 ഓഗസ്റ്റ് 15 മുതല്‍ 5ജി നെറ്റ് വര്‍ക്കുകള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ ഫോണ്‍പേ ഇന്ത്യയില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാന്‍ ഫോണ്‍പേ തയ്യാറാകുന്നത്. നവി മുംബൈയില്‍ പുതിയ ഡാറ്റ സെന്റര്‍ ആരംഭിച്ചിട്ടുണ്ട് ഫോണ്‍ പേ. ഇവിടെ 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടര്‍ത്തും. കമ്പനി ഇതിനകം 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി 50 മില്യണ്‍ ഉടന്‍ നിക്ഷേപിക്കും. നിലവില്‍ ഫോണ്‍ പേ സെക്കന്‍ഡില്‍ 7,000 ഇടപാടുകളും വെച്ച് പ്രതിദിനം 120 ദശലക്ഷം ഇടപാടുകള്‍ നടത്തുന്നുണ്ട്. വര്‍ഷാവസാനത്തോടെ പ്രതിദിനം 200 ദശലക്ഷമായും അടുത്ത വര്‍ഷാവസാനത്തോടെ പ്രതിദിനം 500 ദശലക്ഷമായും എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ഹംഗേറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കീവേ അതിന്റെ ഏറ്റവും പുതിയ ഓഫറായ വി-ക്രൂയിസ് വിദേശ വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി ക്രൂയിസര്‍ കൂടിയായ ബെന്‍ഡ ഫോക്സിനൊപ്പമാണ് ചൈനീസ് കമ്പനിക്ക് കീഴിലുള്ള ഹംഗേറിയന്‍ ബൈക്ക് നിര്‍മ്മാതാവ് വി-ക്രൂയിസ് അനാവരണം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ക്രൂയിസറുകള്‍ക്ക് കരുത്തേകുന്നത് 125 സിസി വി-ട്വിന്‍ മോട്ടോറാണ്. 14 ബിഎച്ച്പിയും 13.55 എന്‍എം ഔട്ട്പുട്ടും. ഇത് അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 1.19 ലക്ഷം രൂപയാണ് റെട്രോ ശൈലിയില്‍ എത്തുന്ന ഈ ബൈക്കിന്റെ എക്സ് ഷോറൂം വില. വെള്ള, കറുപ്പ്, ചുവപ്പ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.
കഥയുടെ കൗതുകത്തോടൊപ്പം വര്‍ത്തമാന ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും കല്പനികതയുടെ നിറച്ചാര്‍ത്തില്ലാതെ വായനക്കാരന്റെ ഹൃദയഭൂമികയില്‍ മഹാവേവലാതിയായും വേദനയായും ഘനീഭവിച്ച് നില്ക്കുന്ന കഥകള്‍. ‘ബര്‍ച്ചു മരത്തിന്റെ കരിയിലകള്‍’. പവിത്രന്‍ മൊകേരി. ജിവി ബുക്‌സ്. വില 121 രൂപ.
ഡെങ്കിപ്പനിയില്‍ നിന്ന് മോചനം നേടിയാലും ഇതുമൂലമുണ്ടാകുന്ന ചില ബുദ്ധിമുട്ടുകള്‍ പിന്നീടും നിലനില്‍ക്കും എന്നതും ആശങ്കയേറ്റുന്നതാണ്. ഡെങ്കിയുടെ നേരിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളെങ്കില്‍ നന്നായി വെള്ളം കുടിച്ചും ശരിയായ ഭക്ഷണക്രമം പാലിച്ചുമെല്ലാം രോഗത്തെ പിടിച്ചുകെട്ടാം. ഈ സാഹചര്യത്തിലാണ് കിവിയുടെ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതും. കിവിയും പപ്പായയും ഒന്നിച്ചാല്‍ ഡെങ്കിപ്പനിയുടെയും മറ്റു സമാനമായ ലക്ഷണങ്ങളുള്ള രോഗങ്ങളുടെയും ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. ഡെങ്കിപ്പനി ഉള്ളവര്‍ക്ക് പേശി വേദന പോലുള്ള ബുദ്ധിമുട്ടികള്‍ അകറ്റാന്‍ ഇത് സഹായിക്കും. ലിംഫോസൈറ്റ് ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കിവി, ഡ്രാഗണ്‍ ഫ്രൂട്ട്, പേരക്ക, തണ്ണിമത്തന്‍, വൈറ്റമിന്‍ സി കൂടുതലുള്ള മറ്റ് പഴങ്ങള്‍ എന്നിവയെല്ലാം ജ്യൂസ് രൂപത്തില്‍ കഴിക്കണം. ശരീരത്തില്‍ ജലാംശം കൂട്ടാനും ഇത് സഹായിക്കും. കിവിക്ക് ധാരാളം പോഷക ഗുണങ്ങളുണ്ട്. വിറ്റാമിന്‍ ഇ, കെ, എ, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കിവിപ്പഴം. ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കാനും ഹൃദയാരോഗ്യത്തിനും കിവി നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നതിനാലാണ് ഡെങ്കിപ്പനി രോഗികള്‍ക്ക് ഇത് അനിവാര്യമാണെന്ന് പറയുന്നത്.