ബാലു വര്‍ഗീസ്, ആന്‍ ശീതള്‍, അര്‍ച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോണ്‍ സംവിധാനം ചെയ്യുന്ന ‘വണ്‍ പ്രിന്‍സസ് സ്ട്രീറ്റ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ്ജ് സംഗീതം പകര്‍ന്ന് ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് രണ്ടും എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. ഷമ്മി തിലകന്‍, ഹരിശ്രീ അശോകന്‍, ഭഗത് മാനുവല്‍, സിനില്‍ സൈനുദ്ദീന്‍, കലാഭവന്‍ ഹനീഫ്, റെജു ശിവദാസ്, കണ്ണന്‍, റോഷന്‍ ചന്ദ്ര, വനിത കൃഷ്ണചന്ദ്രന്‍, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. മാക്ട്രോ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലജു മാത്യു ജോയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജുന്‍ അക്കോട്ട് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യൂസര്‍ യുബിഎ ഫിലിംസ്, റെയ്ന്‍ എന്‍ ഷൈന്‍ എന്റര്‍ടെയ്ന്‍മെന്റസ്. സിമയോണ്‍, പ്രവീണ്‍ ഭാരതി, ടുട്ടു ടോണി ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ് സംഗീതം പകരുന്നു.