അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന ഫീല്‍-ഗുഡ് എന്റര്‍ടെയിനര്‍ ‘അന്‍പോട് കണ്‍മണി’യിലെ ‘വടക്ക് ദിക്കിലൊരു’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വിവാഹാഘോഷങ്ങള്‍ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന് മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിജു തോമസാണ് അന്‍പോട് കണ്‍മണി സംവിധാനം ചെയ്യുന്നത്. 123മ്യൂസിക്‌സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്. ചിത്രം നവംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.