ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനിക്സ് പുതിയ ഫോണ്‍ ആഗോളവിപണിയില്‍ അവതരിപ്പിച്ചു. ഹോട്ട് 50 പ്രോ എന്ന പേരിലുള്ള ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഐപി54 റേറ്റിങ്ങുമുള്ള ഫോണില്‍ 50 മെഗാപിക്സല്‍ പിന് കാമറ യൂണിറ്റുമുണ്ട്. ഗ്ലേസിയര്‍ ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നി നിറങ്ങളാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഇന്‍ഫിനിക്സ് ഹോട്ട് 50 പ്രോ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള എക്സഒഎസ് 14.5ല്‍ ആണ് പ്രവര്‍ത്തിക്കുക. ഇ-കോമ്പസ്, ജി-സെന്‍സര്‍, ഗൈറോസ്കോപ്പ്, ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഓണ്‍ബോര്‍ഡിലെ സെന്‍സറുകള്‍. ഡിടിഎസ് സൗണ്ടിനെ പിന്തുണയ്ക്കുന്ന ഡ്യുവല്‍ സ്പീക്കറുകളും ഫോണില്‍ ഉണ്ട്. 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് 7.4 എംഎം കനവും 190 ഗ്രാം ഭാരവുമുണ്ട്.
ഹോട്ട് 50 പ്രോ അവതരിപ്പിച്ച് ഇന്‍ഫിനിക്സ്
