ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പാല്‍തു ജാന്‍വറി’ലെ ‘അമ്പിളി രാവ്’ എന്ന പാട്ടിറങ്ങി. നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം ഒരുക്കിയത് ജസ്റ്റിന്‍ വര്‍ഗീസ്. പാടിയിരിക്കുന്നത് അരുണ്‍ അശോക്. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ആണ് നായകനാവുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, ്രെസ്രഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന.
കിച്ച സുദീപ് നായകനായി ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘വിക്രാന്ത് റോണ’ ഇനി ഒടിടിയിലേക്ക്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ഈ സിനിമയുടെ ഡിജിറ്റല്‍ അവകാശം സീ5 ആണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്തംബര്‍ രണ്ടിന് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ഡ്യനും ചേര്‍ന്നാണ് നിര്‍മ്മാണം. സുദീപിന്റെ കിച്ച ക്രിയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍. ചിത്രം കേരളത്തിലെത്തിച്ചത് ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസാണ്. ലോകമെമ്പാടും 6000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 95 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. ഇരുന്നൂറ് കോടിയിലധികം ചിത്രം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുമാരുടെ കണക്കുകൂട്ടല്‍.
പ്രമുഖ സ്വകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക് ടാറ്റ നിയൂവുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. രണ്ടു വേരിയന്റുകളിലാണ് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്. ടാറ്റ നിയൂ പ്ലസ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ടാറ്റ നിയൂ ഇന്‍ഫിനിറ്റി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡുമാണ് പുറത്തിറക്കിയത്. ഓണ്‍ലൈന്‍ വഴിയും ഷോപ്പുകളില്‍ നിന്നും പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് റിവാര്‍ഡ് കിട്ടുന്ന തരത്തിലാണ് പദ്ധതി. ടാറ്റ നിയൂ പ്ലസ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു ശതമാനം നിയൂ കോയ്ന്‍സ് ലഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ടാറ്റ നിയൂ ഇന്‍ഫിനിറ്റി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുശതമാനം നിയൂ കോയ്ന്‍സ് ആണ് ലഭിക്കുക. ടാറ്റ ബ്രാന്‍ഡിന്റെ കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുക.
സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക്, 2 കോടിയില്‍ കൂടുതലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 2022 ഓഗസ്റ്റ് 26 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്നലെ മുതല്‍, 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 5.90 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ 3.50% പലിശനിരക്കും 30 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക്, ഇപ്പോള്‍ 3.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.% പലിശയും 61 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.75% പലിശ നിരക്കും ലഭിക്കും.
ജിംനിയുടെയും ഥാറിന്റെയും കൂടുതല്‍ പ്രായോഗികവും വലുതുമായ ഡോര്‍ പതിപ്പുകള്‍ 2023 ല്‍ ഇന്ത്യന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇരു വാഹന നിര്‍മ്മാതാക്കളും. മഹീന്ദ്ര ഇന്ത്യന്‍ നിരത്തുകളില്‍ പുതിയ 5-ഡോര്‍ ഥാറിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. മറുവശത്ത്, ജിംനിയുടെ ലോംഗ്-വീല്‍ബേസ് 5-ഡോര്‍ പതിപ്പ് യൂറോപ്പില്‍ സുസുക്കി പരീക്ഷിക്കുന്നു. 5-വാതിലുകളുള്ള ജിംനി ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അഭ്യൂഹമുണ്ട്, അതേസമയം 2023 ഓട്ടോ എക്സ്പോയില്‍ ഇന്ത്യയുടെ അരങ്ങേറ്റം പ്രതീക്ഷിക്കുന്നു. ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ 5 ഡോറുള്ള മഹീന്ദ്ര ഥാറും അരങ്ങേറ്റം കുറിക്കും. മൂന്ന് ഡോര്‍ ഥാറിന് കരുത്ത് പകരുന്ന അതേ 2.0 എല്‍ ടര്‍ബോ പെട്രോള്‍, 2.2 എല്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം 5-ഡോര്‍ മഹീന്ദ്ര ഥാറും വാഗ്ദാനം ചെയ്യും.
പെന്‍സില്‍. റബ്ബര്‍, പുസ്തകങ്ങള്‍, ഏട്ടന്‍, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികള്‍ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെണ്‍കുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന കഥകളുമുണ്ട്. കൊച്ച് കൊച്ച് അനുഭവങ്ങളിലൂടെ ബാല്യകാലത്തിന്റെ വിസ്മയത്തിലേക്കിറങ്ങിച്ചെല്ലാന്‍ ഈ നോവല്‍ കുട്ടികളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികള്‍ക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നല്‍കുന്ന ഈ നോവല്‍ കുട്ടികളുടെ ഓര്‍മ്മയില്‍ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല. ‘പെണ്‍കുട്ടിയും കൂട്ടരും’. ഗ്രേസി. ഡിസി ബുക്‌സ്. വില 133 രൂപ.
പ്രമേഹമുള്ള ഒരു വ്യക്തി അവരുടെ ഭക്ഷണക്രമത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. കാരണം അനിയന്ത്രിതമായ പ്രമേഹം ആത്യന്തികമായി ഹൃദയത്തിനും വൃക്കകള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള മരണങ്ങളില്‍ 70 ശതമാനം വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. വര്‍ധിച്ച ഫാസ്റ്റ് ഫുഡ്, മോശം ശാരീരിക വ്യായാമം, അമിതമായ മദ്യപാനം, അമിതമായ പുകയില ഉപയോഗം എന്നിവയാണ് ഈ രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് പ്രധാനമായി നാല് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 5 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഉപ്പിന് പകരം പുതിയതും ഉണങ്ങിയതുമായ പച്ച ഇലകളും പുതിയ സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുക. ഉപ്പിട്ട മസാലകള്‍, സോയ സോസ് എന്നിവ മിതമായി ഉപയോഗിക്കുക. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തില്‍ ഉപ്പും പഞ്ചസാരയും ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മറ്റൊരു നിര്‍ദ്ദേശം. സോസേജ്, ബേക്കണ്‍ തുടങ്ങിയ മാംസ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുക. കൂടാതെ, ചൂടാക്കിയതോ വറുത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. തവിട്ട് അരിയും തവിടുള്ള ധാന്യങ്ങള്‍, അത്തരം ഭക്ഷണങ്ങള്‍ ദിവസവും കഴിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചനിറത്തിലുള്ളതും പുതിയതുമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. മുട്ട, മത്സ്യം, പാല്‍, മാംസം എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഞ്ചസാര കൂടുതലുള്ള ശീതളപാനീയങ്ങള്‍, എരിവുള്ള പാനീയങ്ങള്‍, കാപ്പി എന്നിവ ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.