ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യിലെ ഗാനമെത്തി. ‘ആത്മാവിന്’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‌സ് ബിജോയ് ആണ്. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ ഷിജി പട്ടണം ആണ്.