കഠിനമായ വ്യായാമമോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാം. ഇതിനായി ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയ പത്ത് മാര്‍ഗങ്ങളുണ്ട്. ഇത് നിരവധിപേരില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. ഈ ലളിതമായ കാര്യങ്ങള്‍ പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്കും ശരീരഭാരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇവ ഏതൊക്കെയെന്ന് നോക്കാം. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പൊതുവെ മണവും രുചിയുമുള്ളവയാണ്. അതിനാല്‍ തന്നെ മറ്റ് ഭക്ഷണങ്ങളേക്കാള്‍ കൂടുതല്‍ ഇവ കഴിക്കാനുള്ള ആഗ്രഹവും നിങ്ങളില്‍ കൂടുതലായിരിക്കും. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കുന്നതിന് പകരം പതിയെ ഇതിന്റെ അളവ് കുറച്ചുകൊണ്ട് വരിക. ഇങ്ങനെ അളവ് കുറച്ച് കഴിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീര ഭാരത്തെ ബാധിക്കുന്നതല്ല. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നമ്മുടെ അനാവശ്യമായ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ശരീരഭാരം നിയന്ത്രണവിധേയമാവുകയും ചെയ്യുന്നു. ചിക്കന്‍ ബ്രെസ്റ്റ്, മീന്‍, തൈര്, പയറ്, ബദാം എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എണ്ണയും മധുരവും അടങ്ങിയിട്ടുള്ള പലഹാരങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ അവ നിങ്ങളുടെ കണ്‍വെട്ടത്ത് നിന്നും മാറ്റിവയ്ക്കുക. പകരം ഇടനേരത്ത് വിശപ്പുണ്ടാകുമ്പോള്‍ കഴിക്കാന്‍ പഴങ്ങള്‍ എന്തെങ്കിലും പെട്ടെന്ന് തന്നെ കാണുന്ന തരത്തില്‍ വയ്ക്കുക. ടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് പലരിലും രക്തസമ്മര്‍ദവും അമിത വിശപ്പും ഉണ്ടാകുന്നതിന് കാരണമാകുന്നു. പലരിലും ഇത് ടൈപ്പ് 2 പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു. അതിനാല്‍ തന്നെ ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കേണ്ടതാണ്. മധുരം ധാരാളമടങ്ങിയ പാനീയങ്ങള്‍ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് കാരണമാകുന്നു. അതുപോലെ പല രോഗങ്ങളും പെട്ടെന്ന് വരാനും സാദ്ധ്യതയുണ്ട്. അതിനാല്‍ തന്നെ ഇത്തരം പാനീയങ്ങള്‍ക്ക് പകരം പഞ്ചസാര ഉപയോഗിക്കാതെ പഴച്ചാറുകള്‍ കുടിക്കാവുന്നതാണ്. ഇത് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan