വയനാട്ടിലെ ചൂരൽമല വില്ലേജ് ഓഫീസ് റോഡിൽ നിന്നും 39 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് മാത്രം 7 മൃതദേഹങ്ങളും, ചില ശരീരഭാഗങ്ങളും കണ്ടെത്തി. ഉരുൾപ്പൊട്ടലിൽ കൂറ്റൻ മരങ്ങളും കല്ലുകളും ഇവിടെ വന്നടിഞ്ഞിട്ടുണ്ട്. കനത്ത മഴയിലും ഇതെല്ലാം മാറ്റിയാണ് മൃതദേഹങ്ങൾ തിരയുന്നത്. ഇന്നലെയാണ് ഈ ഭാഗത്തേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. പുഴയിലെ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തടസമായതോടെ സൈന്യവും നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘവും എൻഡിആർഎഫും മേഖലയിൽ നടത്തി വന്ന തിരച്ചിൽ വൈകിട്ടോടെ അവസാനിപ്പിച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan