ഭരത് നായകനാകുന്ന ‘മിറല്‍’ എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. എം ശക്തിവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ശക്തിവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഭരതിന് പുറമേ കെ എസ് രവികുമാര്‍, മീര കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. പ്രസാദ് എസ് എന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘രാക്ഷസന്‍’ എന്ന സ്ലാഷര്‍ സൈക്കോളജിക്കല്‍ ത്രില്ലറിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണക്കമ്പനി ആക്‌സസ് ഫിലിം ഫാക്റ്ററി നിര്‍മ്മിച്ച പുതിയ ചിത്രമാണ് ഇത്. എസ് ഷങ്കറിന്റെ ‘ബോയ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ഭരത് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് അങ്ങോട്ട് ഭരത് വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി. ജയരാജിന്റെ ‘ഫോര്‍ ദ പ്യൂപ്പിള്‍’, ‘വെയില്‍’, ‘ചെന്നൈ കാതല്‍’, ‘കണ്ടേന്‍ കാതലൈ’ , ‘കില്ലാഡി’ തുടങ്ങിയവയാണ് ഭരതിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.