ലോക പ്രശസ്ത ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം അവരുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് മൊബൈല്‍ ചിപ്സെറ്റായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ലോഞ്ച് ചെയ്തു. സാംസങ് എസ് 23 സീരീസ്, വണ്‍പ്ലസ് 11 അടക്കം വിവിധ കമ്പനികളുടെ പ്രീമിയം ഫോണുകള്‍ക്ക് കരുത്ത് പകര്‍ന്ന സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ന്റെ പിന്‍ഗാമിയാണ് 8 ജെന്‍ 3. 4എന്‍എം പ്രൊസസിങ് സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണ് പുതിയ ചിപ്സെറ്റ്. നിരവധി പുതുമകളുമായി എത്തുന്ന പ്രൊസസറില്‍, എടുത്തുപറയേണ്ടത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. ക്വാല്‍കോം എഐ എഞ്ചിനോടുകൂടിയാണ് 8 ജെന്‍ 3 എത്തുന്നത്. ചാറ്റ്ജിപിടി, ഗൂഗിള്‍ ബാര്‍ഡ് പോലുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ഉള്‍പ്പടെ വിവിധ ജനറേറ്റീവ് എഐ മോഡലുകള്‍ പിന്തുണയ്ക്കുന്ന എഐ എഞ്ചിനാണിത്. ഇതിലെ ക്വാല്‍കോം ഹെക്സഗണ്‍ എന്‍പിയു 98 ശതമാനം വേഗവും 40 ശതമാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 5ജി പിന്തുണയുള്ള ചിപ്പില്‍ വൈഫൈ ഏഴാം പതിപ്പും ഡ്യുവല്‍ ബ്ലൂടൂത്ത് സംവിധാനവുമുണ്ട്. അതുപോലെ, അനുയോജ്യമായ ഡിസ്പ്ലേകളില്‍ 240 എഫ്പിഎസ് വരെയുള്ള ഗെയിമിങ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. പുതിയ അഡ്രിനോ ജിപിയു ഏറ്റവും ഗംഭീരമായ ഗെയിമിങ് അനുഭവമാകും നല്‍കുക. ഷഓമി 14 സീരീസ് – ഏറ്റവും പുതിയ ക്വാല്‍കോം ചിപ്സെറ്റുമായി എത്തുന്ന ആദ്യത്തെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഷഓമിയുടേതാകും. കൂടാതെ വണ്‍പ്ലസ് 12 സീരീസ്, ഒപ്പോ ഫൈന്‍ഡ് എക്സ് 7 പ്രോ, സാംസങ് എസ്24 സീരീസ്, ഐകൂ 12, വിവോ എക്സ് 100 പ്ലസ്, റിയല്‍മി ജിടിഎസ് പ്രോ എന്നിവയിലുമുണ്ടാകും.