ഉറക്കം പോലെ തന്നെ ഉറക്കരീതിയും പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ല ഇരുണ്ട മുറിയില്‍ ഉറങ്ങുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇരുട്ട് ശരീരത്തില്‍ മെലാറ്റോണിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിലെ എല്ലാ പ്രക്രിയകളെയും നിയന്ത്രിക്കുന്ന ആന്തരിക ഘടികാരമാണ് സര്‍ക്കാഡിയന്‍ റിഥം. വെളിച്ചമുള്ള ഒരു മുറിയില്‍ ഉറങ്ങുമ്പോള്‍ അത് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും. കൂടാതെ സര്‍ക്കാഡിയന്‍ റിഥം തടസപ്പെടുത്താനും ഇത് കാരണമാകുന്നു. ഇത് മെലാറ്റോണിന്‍ പോലുള്ള പ്രധാന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെയും ബാധിക്കും. മെലറ്റോണിന്‍ ഉറങ്ങാന്‍ സഹായിക്കുക മാത്രമല്ല, അവയ്ക്ക് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നതോ വെളിച്ചത്തോടെ ഉറങ്ങുന്നതോ വഴി സ്വാഭാവിക ഉറക്കചക്രത്തെ തടസപ്പെടുത്തുന്നത് ചിലതരം അര്‍ബുദങ്ങള്‍, പ്രത്യേകിച്ച് സ്തന, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു പഠനത്തില്‍, ഇരുട്ടില്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് വെളിച്ചം ഏല്‍ക്കുന്ന മുറികളില്‍ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. പകല്‍ സമയത്ത് ഉറങ്ങുകയാണെങ്കില്‍, നിങ്ങളുടെ സര്‍ക്കാഡിയന്‍ റിഥം നിലനിര്‍ത്താന്‍ ഇരുണ്ട മുറിയില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.