ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ ഉറപ്പിച്ച് സ്കോഡ കൈലാഖ്. സുരക്ഷക്ക് പ്രാധാന്യം നല്കുന്ന സ്കോഡയുടെ ഭാരത് എന്‍സിഎപിയില്‍ സുരക്ഷ പരിശോധിച്ച ആദ്യ മോഡലാണ് കൈലാഖ്. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.88 പോയിന്റും(97%) മുതിര്‍ന്നവരുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും(92%) നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. ഐസിഇ വാഹനങ്ങളില്‍ സബ് 4 മീറ്റര്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ സുരക്ഷ നേടിയിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ വാഹനത്തിന്റെ മുന്‍ഭാഗം കൂട്ടിയിടിച്ചാലുള്ള സുരക്ഷാ പരിശോധനയില്‍ 16ല്‍ 15.035 പോയിന്റ്(94%) നേടാന്‍ കൈലാഖിന് സാധിച്ചു. ഇതേ വിഭാഗത്തില്‍ വശങ്ങളിലെ കൂട്ടിയിടിയുടെ ആഘാത പരിശോധനയിലും കൈലാഖ് ഗംഭീര പ്രകടനമാണ് നടത്തിയത്. 16ല്‍ 15.840 പോയിന്റാണ് ഇതില്‍ കൈലാഖ് നേടിയത്. കുട്ടി യാത്രികരുടെ സുരക്ഷയിലാണ് ഏറ്റവും മികച്ച സുരക്ഷ കൈലാഖ് ഉറപ്പിക്കുന്നത്. മുന്നിലെ കൂട്ടിയിടിയില്‍ കുട്ടികള്‍ക്ക് സാധ്യമായ 16ല്‍ 16 പോയിന്റ് സുരക്ഷയും വശങ്ങളിലെ കൂട്ടിയിടിയില്‍ 8ല്‍ 8പോയിന്റും കൈലാഖ് നല്കുന്നു. കുട്ടി സീറ്റിന്റെ സുരക്ഷയില്‍ 13ല്‍ ഒമ്പത് പോയിന്റാണ് കൈലാഖിന് നേടാനായത്. 7.89 ലക്ഷം മുതല്‍ 14.40 ലക്ഷം രൂപ വരെ വിലയുള്ള കുഞ്ഞന്‍ എസ് യു വിയാണ് കൈലാഖ്.