മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത തമിഴകത്തിന്റെ മിന്നും താരം എസ്ജെ സൂര്യ മലയാളത്തിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം എന്നാണ് സൂചന. വിപിന്‍ ദാസ് ഹൈദരബാദില്‍ വെച്ച് എസ്ജെ സുര്യയുമായി കൂടിക്കാഴ്ച നടത്തിയതായും കഥ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. ബാദുഷ സിനിമാസിന്റെ ബാനറില്‍ ബാദുഷയും ഷിനോയ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫഹദിനൊപ്പം എസ് ജെ സൂര്യയും സ്ക്രീനില്‍ ഒന്നിക്കുമ്പോള്‍ ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതേസമയം ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ വിപിന്‍ ദാസ്. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയില്‍. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
എസ്ജെ സൂര്യ മലയാളത്തിലേക്ക് ഫഹദിനൊപ്പം
