തലപ്പുഴ കമ്പമലയിലെത്തിയ സംഘം പകല്‍ പന്ത്രണ്ടുമണിയോട കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പോസ്റ്ററുകളും പതിച്ചാണ് മാവോയിസ്റ്റ് സംഘം മടങ്ങിയത്. ആക്രമണത്തെ തുടര്‍ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയിലേക്ക് എത്തിയിട്ടുണ്ട്. സംഘാംഗങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കാടിനാല്‍ ചുറ്റപ്പെട്ട തോട്ടംമേഖലയായതിനാല്‍ സംഘം എവിടേക്ക് പോയി എന്നുള്ള അവ്യക്തത തുടരുകയാണ്.