ശിവകാര്‍ത്തികേയന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘മാവീരന്‍’ വന്‍ ഹിറ്റിലേക്ക്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. തമിഴ്‌നാട്ടില്‍ ‘മാവീരന്‍’ 10.20 കോടി കഴിഞ്ഞ ദിനം നേടിയപ്പോള്‍ ആകെ കളക്ഷന്‍ 26.70 കോടി രൂപയായി. ശിവകാര്‍ത്തികേയന്റെ ‘മാവീരന്‍’ 7.61, 9,34 കോടിയാണ് രണ്ട് ദിനങ്ങളിലായി നേടിയിരുന്നത്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരന്‍ പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷന്‍ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയാകുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകന്‍ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകന്‍.