Untitled design 2026 05 20T143302.620

മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ നടത്തിയ അക്രമത്തില്‍ അന്വേഷണം ആരംഭിച്ച് എസ്‌ഐടി. ക്രൈംബ്രാഞ്ച് എസ്പി എ.പി ഷൗക്കത്തലി മുമ്പ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിന്റെ ഫയലുകള്‍ വിളിച്ചു വരുത്തും. മര്‍ദിച്ച ഗണ്‍മാന്‍മാരെ ആലപ്പുഴയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. എസ്‌ഐടിയുടെ സമ്പൂര്‍ണ യോഗം നാളെ ആലപ്പുഴയില്‍ ചേരാനും തീരുമാനമായി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്റെ പരിശോധന വേഗത്തിലാക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന് കത്ത് നല്‍കിയതായും അന്വേഷണ സംഘത്തവലവന്‍ എ.പി ഷൌക്കത്തലി വ്യക്തമാക്കി.സാക്ഷികളും തെളിവുകളും ഇല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *