കെടിയു താത്ക്കാലിക വിസി ഡോക്ടർ സിസ തോമസ് ഇന്നാണ് വിരമിക്കുന്നതെന്നും, അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളത് കൊണ്ട് ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ കഴിയില്ലെന്നും, നാളെ മുതൽ എപ്പോൾ വേണമെങ്കിലും ഹാജരാകാം എന്നും സര്‍ക്കാരിനെ അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിനാലാണ് സിസ തോമസിന് ഇന്ന് ഹിയറിങ് അറിയിച്ചിരുന്നത്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്.