സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു. കിഷൻഗംഗ ഡാമിൽ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടൻ നടപടിയെടുക്കുമെന്നാണ് സൂചന. വുളർ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുൽബുൽ തടയണ നിർമ്മാണം വേഗത്തിൽ തുടങ്ങാനും ആലോചനയുണ്ട്.
സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ
