സംസ്‌കൃതഭാഷയുടെ വാമൊഴി-വരമൊഴിയഴകുകള്‍ അറിയുവാനും ആസ്വദിക്കുവാനും ആഗ്രഹിക്കുന്ന ആര്‍ക്കും അവഗണിക്കുവാനാകാത്ത പഠനഗ്രന്ഥമാണ് ‘സിദ്ധരൂപം.’ ഈ ബാലപാഠപുസ്തകത്തെ ആസ്പദമാക്കിയായിരുന്നു കാലാകാലങ്ങളായി നമ്മുടെ കുട്ടികള്‍ സംസ്‌കൃതം അഭ്യസിച്ചിരുന്നത്. ഭാഷാധ്യയനത്തില്‍ ഇത് പ്രാഥമികവും പ്രാമാണികവുമെന്ന ഖ്യാതി നേടി. സിദ്ധരൂപം സ്വായത്തമാക്കിയ വിദ്യാര്‍ഥികള്‍ തുടര്‍ന്ന് ഭാഷാവ്യുത്പത്തിയാക്കി ആശ്രയിച്ചിരുന്ന ബാലപ്രബോധനവും ശ്രീരാമോദന്തവും കൂടി ഉള്‍പ്പെട്ടതാണ് ഈ പുസ്തകം. ബാലപ്രബോധനം വ്യാകരണ നിയമങ്ങളുടെ ലളിതമായ പ്രതിപാദനമാകുമ്പോള്‍, ശ്രീരാമോദന്തം കാവ്യാനുശീലനത്തിലേക്കുള്ള പ്രവേശനകവാടമായി മാറുന്നു. ‘സിദ്ധരൂപം’. കെ.കെ. ബാലകൃഷ്ണപണിക്കര്‍. എച്ച് & സി ബുക്‌സ്. വില 90 രൂപ.