ഇഷ്ട വാഹനം സ്വന്തമാക്കി നടന് ഷൈന്‍ ടോം ചാക്കോ. മഹീന്ദ്ര ജീപ്പ് ആണ് ഷൈനിന്റെ പുതിയ വാഹനം. ഷൈനിന്റെ സ്റ്റൈലിസ്റ്റായ സാബ് ക്രിസ്റ്റിയാണ് പുതിയ വാഹനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഷൈന്‍ ഷോറൂമിലെത്തിയത്. കേക്ക് മുറിച്ച് പ്രിയപ്പെട്ടവര്‍ക്ക് നല്കുന്ന ഷൈനിന്റെ അച്ഛനെയും അമ്മയെയും വീഡിയോയില്‍ കാണാം. വാഹനത്തിനടുത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയിലുണ്ട്. അതിനിടെ ഷൈന്‍ ടോം ചാക്കോ പിന്നണിഗാന രംഗത്തേയ്ക്കും പ്രവേശിച്ചു. പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിനു വേണ്ടി താരം ആലപിച്ച ‘കൊച്ചിയാ’ എന്ന ഗാനം പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ ആദ്യമായി പാടുന്ന ഗാനം എന്ന പ്രത്യേകതയും പാട്ടിനുണ്ട്. ഷൈന്‍ ടോമിനൊപ്പം ഗൗതം അനില്‍കുമാര്‍, ശ്രീമോന് വേലായുധന് എന്നിവരും ഗാനത്തില്‍ ആലപിച്ചിട്ടുണ്ട്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്.