ഇന്ത്യയിലെ തന്നെ മനോഹരമായ പല സ്ഥലങ്ങളും ഒത്തിരി പേർക്ക് പരിചിതമല്ല. നമ്മുടെ അടുത്തുതന്നെ മനസ്സിന് സന്തോഷം നൽകുന്ന നിരവധി കാഴ്ചകൾ ഉണ്ട്. അന്യ രാജ്യങ്ങളിലെ മനോഹര ദൃശ്യങ്ങൾ കാണാൻ പോകുന്നവർ ആണ്ഷിം അധികവും. നിങ്ങൾ ഷിംലയിൽ പോയിട്ടുണ്ടോ….? പോയിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും പോകണം….. ഷിംലയെക്കുറിച്ച് കൂടുതൽ അറിയാം…!!!
ഇന്ത്യയുടെ വടക്കുഭാഗത്ത് ഹിമാചൽ പ്രദേശിൽസ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല . ഹിമാചൽ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ് ഷിംല . 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ഷിംല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമായ ഷിംല മലകളുടെ രാജ്ഞി എന്ന പേരിലും എന്നറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ ഉയരത്തിലാണ് ഷിംല എന്ന നഗരം സ്ഥിതി ചെയ്യുന്നത്.
ഷിംല എന്ന പേര് 1819ൽ ഗൂർഖയുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരാണ് സ്ഥാപിച്ചത്. അതിനു മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്.1822 ൽ സ്കോട്ടിഷ് സൈനികനായ ചാൾസ് പ്രാറ്റ് കെന്നഡി ഇവിടെ ആദ്യത്തെ വേനൽക്കാല വസതി സ്ഥാപിച്ചു. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷ നേടാൻ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1864-ൽ ഷിംലയെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാലതലസ്ഥാനമാക്കി. ഈ വർഷംതന്നെ ഷിംലയിൽ ഒരു സ്ഥിരം സൈനിക ആസ്ഥാനം തുടങ്ങാനും തീരുമാനമായി.1906 ൽ പണി തീർത്ത കാൽക്ക-ഷിംല റെയിൽവേ ഇവിടേക്കുള്ള എത്തിച്ചേരൽ എളുപ്പമാക്കി.
1947-ൽ ഇന്ത്യ സ്വതന്ത്രമാകുകയും പഞ്ചാബിന്റെ പരമ്പരാഗതതലസ്ഥാനമായ ലാഹോർ, പാകിസ്താനിലെ പഞ്ചാബിന്റെ ഭാഗമാകുകയും ചെയ്തപ്പോൾ, ഇന്ത്യൻ പഞ്ചാബിന്റെ താൽക്കാലികതലസ്ഥാനമായി ഷിംല മാറി. 1960-ൽ ചണ്ഡീഗഢ് നഗരം പണിതീരുന്നതു വരെ ഈ സ്ഥിതി തുടർന്നു. 1971 ൽ ഹിമാചൽ പ്രദേശ് സംസ്ഥാനം രൂപവത്കരിച്ചപ്പോൾ ഷിംലയെ ഇതിന്റെ തലസ്ഥാനമാക്കി.ഇന്നത്തെ ഷിംല നഗരത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും പതിനെട്ടാം നൂറ്റാണ്ടിൽ നിബിഡ വനമായിരുന്നു. നാഗരികതയുടെ ഏക അടയാളം ജാഖു ക്ഷേത്രവും ചിതറിക്കിടക്കുന്ന ഏതാനും വീടുകളും മാത്രമായിരുന്നു. ഹിന്ദു ദേവതയായ കാളിയുടെ അവതാരമായ ശ്യാമള ദേവിയുടെ പേരിലാണ് ഈ പ്രദേശം ‘ഷിംല’ എന്നറിയപ്പെട്ടത് .
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും. മനസ്സിന് ഒരു പുത്തൻ ഉണർവേക്കാൻ ഓരോ യാത്രയും നമ്മെ സഹായിക്കും. അത്ഭുത കാഴ്ചകൾ പ്രകൃതി നമുക്കായി ഒരുക്കിയ ഇടങ്ങളിലേക്ക് ഒരിക്കലെങ്കിലും യാത്ര പോകണം.