നാലു കോടി രൂപയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി മോഡലാണ് ധവാന്റെ പുതിയ വാഹനം. എസ്യുവിയില് സഞ്ചരിക്കുന്ന വീഡിയോയും ധവാന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സുരക്ഷയും ആഡംബരവും ഒത്തു ചേര്‍ന്ന വാഹനമാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്നിങ്ങനെ മൂന്ന് എന്ജിന് ഓപ്ഷനുകളാണ് റേഞ്ച് റോവറിന് ഇന്ത്യയിലുള്ളത്. 48വി ഹൈബ്രിഡ് മോട്ടറും മൂന്ന് എന്‍ജിനുകളില്‍ ഉപയോഗിക്കുന്നുണ്ട്. 8 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്സ്മിഷന്. എട്ട് ടെറെയ്ന്‍ സെലക്ഷന് ഓപ്ഷനുകളുള്ള വാഹനമാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി. അതുകൊണ്ടുതന്നെ ഓണ്‍റോഡും ഓഫ്റോഡും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ വാഹനത്തിനാവും. 13.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഈ കാറിലുള്ളത്. ചൂടാക്കാനും തണുപ്പിക്കാനും മസാജ് ചെയ്യാനുമൊക്കെ കഴിയുന്ന 24 വേ പവര്‍ അഡ്ജസ്റ്റബിള് സീറ്റുകളാണ് വാഹനത്തിലുള്ളത്. ഇതു കൂടാതെ 89.41 ലക്ഷം വിലയുള്ള റേഞ്ച് റോവര്‍ വെലാറും 1.29 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന ജര്‍മന്‍ നിര്‍മിത മെഴ്സിഡീസ് ബെന്‍സ് ജിഎല്‍എസും 2.44 കോടി രൂപ മുതല്‍ വിലയുള്ള ബിഎംഡബ്ല്യു എം8 ഉം ധവാന്റെ കൈവശമുള്ള മറ്റ് ആഡംബര വാഹനങ്ങളില്‍ പെടുന്നു.