ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പൊള്ളിക്കുന്ന ആത്മകഥയ്ക്കും അതിനു മുമ്പുള്ള കാലത്തെ എഴുതിയ അമ്മച്ചീന്തുകള്‍ക്കും ശേഷം തുടര്‍ന്നുള്ള ജീവിതം എഴുതുകയാണ് എച്ച്മുക്കുട്ടി. പുരുഷകേന്ദ്രിതമായ ഒരു സമൂഹത്തില്‍ സ്ത്രീജീവിതം എപ്പോഴും സംഘര്‍ഷഭരിതം ആകുന്നത് എങ്ങനെയെന്ന് എച്ച്മുക്കുട്ടി ഇതില്‍ വിവരിക്കുന്നു. നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിതം എങ്ങനെയെല്ലാം സമരോത്സുകമാകുന്നുവെന്നും ഈ വിചാരങ്ങളില്‍നിന്ന് ബോധ്യമാകുന്നു. ‘ശേഷം ഞാന്‍’. ഡിസി ബുക്‌സ്. വില 113 രൂപ.