തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവിന്റെ പ്രവചനത്തിൽ പ്രതികരണവുമായി ശശി തരൂർ.
യോഗേന്ദ്ര യാദവ് തന്റെ മുൻ പ്രവചനങ്ങൾ തിരുത്തി ബിജെപിക്ക് 272 സീറ്റുപോലും ഒറ്റക്ക് നേടാനാകില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി 250-ലേക്ക് താഴുമെന്നും ഭരണവിരുദ്ധ വികാരം ശക്തമായാൽ അത് 230 സീറ്റുകളിലേക്ക് എത്തുമെന്നും അദ്ദേഹം പറയുന്നു. ബിജെപി 230-ലേക്ക് താഴ്ന്നാൽ, എൻഡിഎയുടെ പിന്തുണയുണ്ടെങ്കിൽ പോലും കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്താൻ ബിജെപിക്ക് കഴിയില്ലാ എന്നാണ്. രസകരമായ നിമിഷമാണ് മുന്നിലുള്ളതെന്നും തരൂർ എക്സിൽ കുറിച്ചു.