സിയാവര്‍ രാമചന്ദ്ര കീ ജയ് എന്ന് അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാം ലല്ലയുടെ ചിത്രത്തിനൊപ്പം ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളില്‍ ശ്രീരാമചിത്രം പങ്കുവച്ചതിനെ തുടർന്ന് തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും ബിജെപിക്ക് ശ്രീരാമനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും തരൂര്‍ പറഞ്ഞു. കോൺഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കുന്നതെന്നും ബിജെപിയുടെ ആഗ്രഹം അതായിരിക്കുമെന്നും എന്നാൽ താൻ ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും, രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ വേണ്ടിയാണെന്നും തരൂർ വിശദമാക്കി.