ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും സമസ്ത പറഞ്ഞു.
അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും മുതിര്‍ന്ന സമസ്ത ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുജാഹിദ് നേതാക്കളേയും തരൂര്‍ കാണുന്നുണ്ട്. മതസംഘടനാ നേതാക്കളുടെ ക്ഷണപ്രകാരമാണ് കൂടിക്കാഴ്ച എന്നാണ് തരൂരിന്റെ വാദം
വൈകിട്ട് കുറ്റിച്ചിറ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിക്കുന്ന ഇ.വി ഉസ്മാന് കോയ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും തരൂര്‍ നിര്‍വഹിക്കും. മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം. ഇതേ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാര്‍, മുമ്പ് കോണ്‍ഗ്രസ് നേതൃത്യം ഇടപെട്ട് വിലക്കിയിരുന്നു. .