കിയയുടെ ചെറു എസ്‌യുവി സെല്‍റ്റോസിന് ആദ്യ മാസം തന്നെ 31716 യൂണിറ്റ് ബുക്കിങ്ങാണ് ലഭിച്ചത്. എച്ച്ടിഎ മുതലുള്ള വകഭേദങ്ങള്‍ക്കാണ് 55 ശതമാനം ബുക്കിങ് ലഭിച്ചത് എന്ന് കിയ അറിയിക്കുന്നു. ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സെല്‍റ്റോസിന് 13424 ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ജൂലൈ 14ാം തീയതിയാണ് കിയ പുതിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചത്. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെല്‍റ്റോസിന്റെ വില. 1.5 ലീറ്റര്‍ പെട്രോള്‍ പതിപ്പിന് 10.89 ലക്ഷം രൂപ മുതല്‍ 16.59 ലക്ഷം രൂപ വരെയും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റര്‍ ഡീസല്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയുമാണ് വില. 25000 രൂപ സ്വീകരിച്ചായിരുന്നു സെല്‍റ്റോസിന്റെ ബുക്കിങ് കിയ ആരംഭിച്ചത്. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പുതിയ മോഡലിലൂടെ തിരിച്ചെത്തും. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് സെല്‍റ്റോസ്.