അജു വര്ഗീസിസും ജോണി ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്ന ‘സ്വര്‍ഗം’ സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോണി ആന്റണിയുടെയും അജു വര്‍ഗീസിന്റെയും കഥാപാത്രങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. റെജിസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു പിള്ള, അനന്യ എന്നിവവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്സ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.