നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് ശ്രദ്ധനേടുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും ആണ് പോസ്റ്ററിലുള്ളത്. മരക്കൊമ്പില്‍ ഒരു പ്രാവിരിക്കുന്ന ആകൃതിയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തിയറ്റുകളില്‍ എത്തും. നേരത്തെ പുറത്തിറങ്ങിയ പ്രാവിന്‍കൂട് ഷാപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ഏറെ ശ്രദ്ധനേടിയിരുന്നു. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനെയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പൊലീസുകാരനായി ബേസിലിനെയും കാണിച്ചുള്ളതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.