ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തില്‍ ചാക്കോച്ചന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്നു. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. ചാവേറിലെ മറ്റ് കൂടുതല്‍ കഥാപാത്രങ്ങളും എത്തുന്ന ഈ മോഷന്‍ പോസ്റ്ററില്‍ പിരിമുറുക്കത്തിന്റെറെ വേരുകള്‍ വരിഞ്ഞു മുറുക്കുന്ന ഒരു തീമാണ് പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. മനോജ് കെ യു, അനുരൂപ്, സജിന്‍, ജോയ് മാത്യു, ദീപക് പറമ്പോല്‍, അരുണ്‍ നാരായണ്‍, സംഗീത മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓണം റിലീസായിട്ട് ആണ് ചിത്രം തീയറ്ററുകളില്‍ എത്തും. സംവിധായകനും നടനുമായ ജോയ് മാത്യുവാണ് തിരക്കഥ രചിക്കുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.