സാത്തന്‍കുളം ലോക്കപ്പ് ഇരട്ടക്കൊലക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കു വധശിക്ഷ. ആറു വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്തക്കുളം പോലീസ് സ്‌റ്റേഷനില്‍ വ്യാപാരി പി.ജയരാജും മകന്‍ ജെ.ബെനിക്‌സും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലാണ് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചത്. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിന് 2020 ജൂണ്‍ 19 നാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്. സിബിഐ അന്വേഷിച്ച കേസില്‍ ഒരു ഇന്‍സ്‌പെക്ടര്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം പത്തു പേര്‍ക്കെതിരേയാണു കേസെടുത്തത്.
സാത്തന്‍കുളം ലോക്കപ്പ് ഇരട്ടക്കൊലക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കു വധശിക്ഷ
