ശശിതരൂർ മലബാര്‍ പര്യടനത്തിന് തുടക്കം കുറിച്ചത് എം ടി വാസുദേവന്‍നായരെക്കണ്ടുകൊണ്ട് .
തികച്ചും വ്യക്തിപരമായ സന്ദർശനമെന്ന് തരൂർ പറഞ്ഞു. ചെറുപ്പം മുതൽ അദ്ദേഹത്തെ അറിയാം.അച്ഛനും അമ്മയുമായും അദ്ദേഹത്തിന് അടുത്ത പരിചയമുണ്ട്. യു എന്നിൽ നിന്ന് തിരികെയെത്തിയതിന് ശേഷം ആദ്യം പങ്കെടുത്തത് അദ്ദേഹം സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു. തിരക്ക് മൂലം ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. സന്ദർശനത്തിന് ഔദ്യോഗിക പരിവേഷവുമില്ല എന്നും ശശി തരൂർ പറഞ്ഞു.
അതേസമയം തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നയം വ്യതമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കോൺഗ്രസിൽ നിന്ന് ആരെയും ഒഴിവാക്കാനാവില്ല എന്നും വി ഡി സതീശൻ പറഞ്ഞു.
ശശിതരൂർ പ്രധാന പെട്ട നേതാവാണെന്നും അദ്ദേഹത്തിന്‍റെ സേവനം പാർട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ മുരളീധരനും പറഞ്ഞു. ശശി തരൂരിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല.കോൺഗ്രസ്സിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂർ എന്നും കെ മുരളീധരൻ പറഞ്ഞു.