സ്ത്രീഹൃദയത്തിന്റെ പവിത്രത, മാധുര്യം, വാത്സല്യം ഇവയോടൊപ്പം മ്ലേച്ഛതയും സ്വാര്‍ത്ഥതയും മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുന്നു. അതിസൗന്ദര്യം ആപത്താകുന്ന വികല സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ സഹൃദയനെ നിര്‍ബന്ധിക്കുന്ന, വശീകരണശൈലിയില്‍ കോര്‍ത്തിണക്കിയ, ചടുലമുഹൂര്‍ത്തങ്ങളും നാടകീയതയുംകൊണ്ട് മലയാള നോവല്‍സാഹിത്യത്തില്‍ നാഴികക്കല്ലായി മാറുന്ന രചന. വാടകഗര്‍ഭധാരണത്തിന്റെ ശാസ്ത്രീയമായ അറിവിലേക്കും ഈകൃതി വിരല്‍ ചൂണ്ടുന്നു. രണ്ട് അമ്മമാരുടെ മനസ്സിന്റെ അഗാധതലങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍ കൂടിയാണിത്. ‘സന്താപത്തിന്റെ ഫോര്‍മുല’. ഡോ അരവിന്ദന്‍ പാലാ. ഗ്രീന്‍ ബുക്‌സ്. വില 399 രൂപ.