Screenshot 2026 04 27 18 18 04 832 com.android.chrome edit

സംസ്കൃത സർവകലാശാലയിൽ ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര കാവ്യത്തിന്റെ അച്ചടി, ഔദ്യോഗിക അനുമതിയില്ലാതെ സ്വകാര്യ പ്രസ്സിന് നൽകിയതായി കണ്ടെത്തി.സാധാരണയായി സർവകലാശാലയുടെ അച്ചടി ജോലികൾ സർവകലാശാല പ്രസ്സിനെയോ സർക്കാർ ഉടമസ്ഥതയിലുള്ള സി-ആപ്റ്റിനെയോ ആണ് നൽകുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തെയാണ് അച്ചടിക്ക് നിയോഗിച്ചത്.കരാറോ ഔദ്യോഗിക ഉത്തരവുകളോ ഇല്ലാതെയാണ് പ്രസ്സ് അച്ചടി ജോലി ഏറ്റെടുത്തത്. അച്ചടിക്കായി അഡ്വാൻസ് തുക പബ്ലിക്കേഷൻ ഓഫീസർ ലിസി മാത്യു മുൻകൂട്ടി കൈപ്പറ്റിയതായും വിവരങ്ങളുണ്ട്. പ്രസ്സിനെതിരെ സർവകലാശാല പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും സർവകലാശാലയുമായി ഔദ്യോഗിക കരാർ ഇല്ലാത്തതിനാൽ നിയമനടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സൂചന.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *