ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ ഉത്തരം നൽകാനാകൂ എന്ന് രാജ്യസഭാ എംപി ബൽബിർ സിങ് സീഷേവാൾ. പാർട്ടി അവരെ പാർലമെന്റ് അംഗങ്ങളാക്കി. എന്ത് കൊണ്ട് ഈ തീരുമാനമെടുത്തുവെന്ന് അവർക്ക് മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ എംപിയായ രാഘവ് ഛദ്ദയും ആറ് എംപിമാരും കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. രാജ്യത്തെ ഞെട്ടിച്ച തീരുമാനത്തിന് പിന്നാലെ ഛദ്ദയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ ഉത്തരം നൽകാനാകൂ എന്ന് രാജ്യസഭാ എംപി ബൽബിർ സിങ് സീഷേവാൾ
