ആഗോള ടെക് ഭീമനായ സാംസംഗ് ത്രൈമാസ ലാഭക്കണക്കുകള്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ത്രൈമാസ ലാഭം 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍, ചിപ്പുകളുടെ വില കുറഞ്ഞത് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രധാന ബിസിനസ് സെഗ്മെന്റുകളില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 69 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, പ്രവര്‍ത്തന ലാഭം 4.3 ട്രില്യണായി. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രവര്‍ത്തന ലാഭം 13.87 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. 2014- ലാണ് സമാനമായ രീതിയില്‍ സാംസംഗ് തിരിച്ചടികള്‍ നേരിട്ടത്. സാംസംഗിന് പുറമേ, ലോകത്തെമ്പാടുമുള്ള ടെക് കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഒട്ടനവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.