സാംസങ്ങിന്റെ പുതിയ ഫോണ്‍ ജനുവരിയിലെത്തും. ഗാലക്സി എസ് 25 സീരീസ് ഫോണുകള്‍ ജനുവരിയില്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. എന്‍ട്രി ലെവല്‍ മോഡലിന് 80000 രൂപ വില വരും. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള പ്രീമിയം മോഡലായ എസ്25 അള്‍ട്രയ്ക്ക് 1,29,000 രൂപ വില വരാനും സാധ്യതയുണ്ട്. എസ്25 സീരീസില്‍ ഗാലക്സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്രാ എന്നി മൂന്ന് മോഡലുകളാണ് ഉണ്ടാവുക. പുതിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സൈറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. പുതിയ ഡിസ്പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയില്‍ എത്തുക. ആപ്പിള്‍ ഐഫോണിന് സമാനമായി ഫ്ലാറ്റ് ഫ്രെയിം രൂപകല്‍പ്പനയില്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബേസ് മോഡലായ ഗാലക്സി എസ്25ല്‍ 12 ജിബി റാം ഉണ്ടായേക്കും. എഐ ഫീച്ചറുകള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമാകും.