സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളില്‍ സാംസങ് ഗാലക്സി എസ് 25 സീരീസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. നൗ ബ്രീഫ്, നൗ ബാര്‍, ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് എന്നീ എഐ ഫീച്ചറുകള്‍ തന്നെയാണ് എസ് 25 സീരീസിന്റെ പ്രധാന ഹൈലൈറ്റ്. ഘട്ടം ഘട്ടമായി നിര്‍ദേശം നല്കുന്ന ലൈവ് വിഡിയോ, 20 ഭാഷകളിലേക്കുള്ള വിവര്‍ത്തനം ചെയ്യുന്ന ഡയറക്ട് ട്രാന്‍സ്ക്രിപ്റ്റ് സമ്മറി ഓപ്ഷന് എന്നിവയും പ്രത്യേകതകളാണ്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റോട് കൂടിയാണ് ഗാലക്സി എസ് 25 സീരീസുകള്‍ എത്തിയിരിക്കുന്നത്. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്സല്‍ അള്‍ട്രാവൈഡ് കാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതയാണ്. ഗാലക്സി എസ് 25 ബേസിക് മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 92,999 രൂപയുമാണ്. ഐസി ബ്ലൂ, സില്‍വര്‍ ഷാഡോ, നേവി, മിന്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് എസ് 25 ലഭ്യമാണ്. എസ് 25 പ്ലസ് മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റന്റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,11,999 രൂപയാണ്. നേവി, സില്‍വര്‍ ഷാഡോ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ് 25 പ്ലസ് ലഭ്യമാകും. സാംസങ് ഗാലക്സി എസ് 25 അള്‍ട്ര മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,29,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,41,999 രൂപയും 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,65,999 രൂപയുമാണ്. ടൈറ്റാനിയം സില്‍വര്‍ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്സില്‍വര്‍, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളില്‍ അള്‍ട്ര മോഡല്‍ ലഭ്യമാവും.