സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ സാംസങ് ഗ്യാലക്‌സി എ14 5ജി, എ23 5ജി വിപണിയിലെത്തി. സാംസങ് ഗ്യാലക്‌സി എ14 5ജി യുടെ 6.6 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയ്ക്ക് 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി. എക്‌സിനോസ് 1330 ഒക്ടാ-കോര്‍ സിപിയു ആണ് ഹാന്‍ഡ്‌സെറ്റിലുള്ളത്. ഡെപ്തും മാക്രോ ലെന്‍സും ഉള്ള 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ലെന്‍സ് പിന്‍ ക്യാമറ സജ്ജീകരണമുണ്ട്. 13 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ഗ്യാലക്‌സി എ14 5ജി 8ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയും 6 ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 4 ജിബി + 64 ജിബി ഉള്ള എന്‍ട്രി മോഡലിന് 16,499 രൂപയുമാണ് വില. സാംസങ് ഗ്യാലക്‌സി എ23 5ജി ഫോണിന് 6.6-ഇഞ്ച് എഫ്എച്ച്ഡി+ സ്‌ക്രീനുണ്ട്. എഡ്ജ്-ടു-എഡ്ജ് ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വലിയ സ്‌ക്രീനില്‍ കണ്ടെന്റ് കാണാം. എക്സിനോസ് 1330 ഒക്ടാ കോര്‍ പ്രോസസര്‍ മെച്ചപ്പെട്ട മള്‍ട്ടിടാസ്‌കിങും സ്ലിക്ക് പെര്‍ഫോമന്‍സും ഉറപ്പാക്കുന്നു. 25വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി. അള്‍ട്രാ വൈഡ്, ഡെപ്ത്, മാക്രോ ലെന്‍സ് എന്നിവയ്ക്കൊപ്പം 50 എംപി ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. ഗ്യാലക്‌സി എ23 5ജി യുടെ 8ജിബി +128 ജിബി വേരിയന്റിന് 24,999 രൂപയും 6 ജിബി +128 ജിബി മോഡലിന് 22,999 രൂപയുമാണ് വില.