ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്. ഇത്തവണ വെബ് സീരീസുമായാണ് കൃഷാന്ത് എത്തുന്നത്. ‘സംഭവവിവരണം നാലരസംഘം’എന്ന് പേരിട്ടി രിക്കുന്ന വെബ് സീരീസ് സോണി ലൈവിലൂടെയാണ് പുറത്തുവരുന്നത്. കൃഷാന്ത് തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ഗ്യാങ്ങ്സ്റ്റര്‍ സംഘങ്ങളുടെ കഥയാണ് വെബ് സീരീസ് പ്രമേയമാക്കുന്നത്. ഇന്ദ്രന്‍സ്, ജഗദീഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവറാം, ശ്രീനാഥ് ബാബു, രാഹുല്‍ രാജഗോപാല്‍, ഷിന്‍സ് ഷാന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, ഗീതി സംഗീത, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു അഗസ്ത്യ, ഹക്കിം ഷാജഹാന്‍ തുടങ്ങീ വമ്പന്‍ താരനിരയാണ് വെബ് സീരീസില്‍ അണിനിരക്കുന്നത്. ജോമോന്‍ ജേക്കബ് നിര്‍മ്മിക്കുന്ന വെബ് സീരീസിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു പ്രഭാകര്‍ ആണ്. സൂരജ് സന്തോഷും വര്‍ക്കിയും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.