2022 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി. തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതിയ മലയാളത്തിലെ ആദ്യനോവല്‍. 22 ബോഗികള്‍, 3420 കിലോമീറ്ററുകള്‍ 56 മണിക്കൂറുകള്‍, 18 ഭാഷകള്‍ യാത്ര തുടങ്ങുകയാണ്…… രാജ്യത്തിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈറണ്‍ ഉയര്‍ന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പര്‍ക്കക്രാന്തി ഓടിത്തുടങ്ങി. ചലിക്കുന്ന തീവണ്ടിക്കുള്ളില്‍ വിവിധ കാലങ്ങള്‍ യാത്രികരോടൊപ്പം ഇഴചേര്‍ന്നു സഞ്ചരിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ക്കൂടി, ഭാഷാ വൈവിധ്യങ്ങളില്‍ക്കൂടി, വിവിധ ജനപഥങ്ങളില്‍ ക്കൂടി സമ്പര്‍ക്കക്രാന്തി യാത്ര തുടരുന്നു. ‘സമ്പര്‍ക്ക ക്രാന്തി’. അഞ്ചാം പതിപ്പ്. വി ഷിനിലാല്‍. ഡിസി ബുക്‌സ്. വില 284 രൂപ.