പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റര്‍ പുറത്തിറക്കി ‘സലാറിന്റെ’ അണിയറ പ്രവര്‍ത്തകര്‍. ഹാപ്പി ബര്‍ത്ത് ഡേ വരദരാജ മന്നാര്‍ എന്ന് പറഞ്ഞു ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കെജിഎഫ് കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ നിര്‍മ്മിച്ചു പ്രഭാസ് നായകനായി എത്തുന്ന ‘സലാര്‍’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്. ചിത്രം ഡിസംബര്‍ 22 ന് ലോകമെമ്പാടും ഉള്ള തീയ്യേറ്ററുകിളില്‍ പ്രദര്‍ശനത്തിന് എത്തും. കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ സംവിധായകന്‍ ആകുന്ന, സലാറില്‍ പ്രഭാസും പൃഥ്വിരാജ് കൂടി ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ട്. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍.