സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രമാണ് ‘അഭിലാഷം’. ഷംസു സെയ്ബയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അഭിലാഷം എന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോള്‍, ഷെറിന്‍ എന്ന കഥാപാത്രമായാണ് തന്‍വി റാം അഭിനയിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 29ന് പെരുന്നാള്‍ റിലീസ് ആയിട്ടാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ട്രെയിലറിന് മികച്ച സ്വീകാര്യത ആണ് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. സെക്കന്റ് ഷോ പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.