തന്റെ ആദ്യ ലംബോര്‍ഗിനി സൂപ്പര്‍ എസ്യുവി ഉറുസ് സ്വന്തമാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഏകദേശം 4.18 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഉറുസ് എസ്സാണ് സച്ചിന്റെ ഗാരിജിലെ ഏറ്റവും പുതിയ വാഹനം. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഉറുസ് എസിനെ ലംബോര്‍ഗിനി അവതരിപ്പിച്ചത്. ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്റെ ഗാരിജിലെ ആദ്യ ലംബോര്‍ഗിനിയാണ് നീല നിറത്തിലുള്ള ഉറുസ് എസ്. കഴിഞ്ഞ മാസം അവസാനമാണ് വാഹനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാലു ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് വാഹനത്തില്‍. 666 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും നില്‍കും ഈ എന്‍ജിന്‍. വേഗം നൂറു കടക്കാന്‍ വെറും 3.5 സെക്കന്‍ഡ് മാത്രം മതി. പുതിയ ഉറുസ് കൂടാതെ പോര്‍ഷെ 911 ടര്‍ബോ എസ്, ബിഎംഡബ്ല്യു 7 സീരിസ് എല്‍ഐ, ബിഎംഡബ്ല്യു എക്‌സ് 5 എം, ബിഎംഡബ്ല്യു ഐ8 തുടങ്ങിയ നിരവധി വാഹനങ്ങള്‍ സച്ചിനുണ്ട്.