ശബരിമല തീര്‍ത്ഥാടനത്തിന് വയോധികര്‍ക്കും കുട്ടികള്‍ക്കും നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ. കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്ക് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടിക്കു താഴെ വരെയെത്താം. തുടർന്ന് അവിടെ വിശ്രമിക്കാം. അതിനുശേഷം ദർശനം നടത്തി പുറത്തിറങ്ങി വിശ്രമിക്കാം. അവിടെയെത്തി സംഘാംഗങ്ങൾക്ക് ഇവരോടൊപ്പം ചേരാൻ കഴിയുന്ന തരത്തിലാണ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം ഞായറാഴ്ചയായിട്ടും ശബരിമല സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്കു ചെയ്തിരുന്നത്.