ബുള്ളറ്റിന്റെ പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നു. ജെ1ബി എന്ന കോഡു നാമത്തില്‍ വികസിപ്പിക്കുന്ന വാഹനം ക്ലാസ്‌ക് 350 ബോബിനൊപ്പം വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. പുതിയ 350 സിസി എന്‍ജിനുമായി എത്തുന്ന ബുള്ളറ്റ് നിലവിലെ വാഹനത്തിന് പകരക്കാരനാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള മേല്‍ക്കൈ വര്‍ധിപ്പിക്കാനാണ് പുതിയ ബുള്ളറ്റ് 350 റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്നത്. പുതിയ ജെ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും വാഹനം നിര്‍മിക്കുക. വലിയ മുന്‍ടയറുകള്‍, കൂടുതല്‍ മികച്ച ബ്രേക്കുകള്‍, ചെറിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കുടുതല്‍ മികച്ച ഫിറ്റ് ആന്‍ഡ് ഫിനിഷ് എന്നിവയായിരിക്കും വാഹനത്തിന്. എന്‍ജിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ക്ലാസിക്ക് 350ലെ 349സിസി എന്‍ജിന്‍ തന്നെയാകാനാണ് സാധ്യത. 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. നിലവിലെ മോഡലിനെക്കാള്‍ വില 10000 മുതല്‍ 12000 രൂപവരെ പുതിയ മോഡലിന് ഉയരാനും സാധ്യതയുണ്ട്.