ബ്രിട്ടീഷ് ആഡംബര കാര്‍ കമ്പനിയായ റോള്‍സ് റോയ്സ് കള്ളിനന്‍ ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 10.50 കോടി രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ബ്ലാക്ക് ബാഡ്ജ് പതിപ്പിന് 12.25 കോടി രൂപയാണ് വില. ഈ പരിഷ്‌കരിച്ച എസ്യുവി കള്ളിനന്‍ സീരീസ് 2 എന്നാണ് അറിയപ്പെടുന്നത്. കള്ളിനന്‍ ഫെയ്സ്ലിഫ്റ്റിന് മുമ്പത്തെ അതേ 6.75-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി12 എഞ്ചിന്‍ ഉണ്ട്, ഇത് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ 571 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ബ്ലാക്ക് ബാഡ്ജ് പതിപ്പില്‍ 600 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിട്ടുണ്ട്. ഇത് നാല് ചക്രങ്ങള്‍ക്കും ശക്തി നല്‍കുന്നു. നിലവിലുള്ള പ്രീ-ഫേസ്ലിഫ്റ്റ് കള്ളിനനേക്കാള്‍ (6.95 കോടി രൂപ) ഏകദേശം 3.55 കോടി രൂപ കൂടുതലാണ് പുതുക്കിയ കള്ളിനന്റെ എക്സ്ഷോറൂം വില. പുതിയ ബ്ലാക്ക് ബാഡ്ജിന് അതിന്റെ പഴയ മോഡലിനേക്കാള്‍ (8.20 കോടി രൂപ) 4.05 കോടി രൂപ കൂടുതലാണ്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan