ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവല്‍. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയില്‍ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടില്‍ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാന്‍ വിധിക്കപ്പെട്ടവര്‍. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങള്‍ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവല്‍. ‘ഋതുഭേദങ്ങളുടെ പാരിതോഷികം’. പി പത്മരാജന്‍. ഡിസി ബുക്‌സ്. വില 180 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan