ആഷിക് അബുവിന്റെ പുതിയ ചിത്രമായ ‘റൈഫിള്‍ ക്ലബ്’ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 19 ന് തിയറ്ററുകളിലെത്തും. തികച്ചും ഒരു റെട്രോ സ്‌റ്റൈല്‍ സിനിമയായിരിക്കുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.