റിവോള്‍ട്ട് മോട്ടോഴ്സ് പുതിയ ലിമിറ്റഡ് എഡിഷന്‍ സ്റ്റെല്‍ത്ത് ബ്ലാക്ക് ആര്‍വി 400 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിച്ചു. കമ്പനിയുടെ ഇന്ത്യയില്‍ ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ അവതരണം. ലിമിറ്റഡ് എഡിഷന്‍ റിവോള്‍ട്ട് ആര്‍വി 400 ഒരു സ്റ്റെല്‍ത്ത് ബ്ലാക്ക് നിറത്തിലാണ്. ലിമിറ്റഡ് എഡിഷന്‍ റിവോള്‍ട്ട് ആര്‍വി400 ന് 1.17 ലക്ഷം രൂപയാണ് വില (ചാര്‍ജറിന്റെ വില ഉള്‍പ്പെടെ). താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പരിമിതമായ യൂണിറ്റുകളില്‍ ഈ ബൈക്ക് ഓഫര്‍ ചെയ്യും. 2023 ഒക്ടോബര്‍ മുതല്‍ ഡെലിവറി ആരംഭിക്കും. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിലവിലുള്ള പവര്‍ട്രെയിന്‍ സജ്ജീകരണം നിലനിര്‍ത്തുന്നു. ഇതില്‍ 3.24 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററി പാക്കും മൂന്ന് കിലോവാട്ട് മിഡ് ഡ്രൈവ് ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 156കിമി റേഞ്ചും മണിക്കൂറില്‍ 85കിമീ വേഗവും ഈ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. 4.5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.